കുഞ്ഞുമനസ്സിലെ ജിജ്ഞാസ

എന്തിനും ചോദ്യങ്ങള്‍ ചോദിക്കുക എന്നത് കൊച്ചുകുട്ടികളുടെ ശീലമാണ്.
അതെന്താ?... ഇതെന്താ?... എന്നൊക്കെ അവര്‍ ചൊദിച്ചുകൊന്ടിരിക്കും.
ഐശ്വര്യമോളും അങ്ങനെയാണ്.

ഒരിക്കല്‍ ഏതോ ഒരു പത്രത്തിന്റ്റെ ചരമകോളം അടങ്ങിയ പേജ് അമ്മയെക്കാട്ടി അവള്‍ പറഞ്ഞു
''നോക്കമ്മെ, എത്ര ആളാ... പാസ്സായെ.''

ഇതിനുമുന്നെ ഒരു കോളേജ് പരസ്യത്തിലെ കുട്ടികളുടെ ഫോട്ടോ ഉള്ള പേജ് കാണിച്ചപ്പോള്‍ അത് പാസ്സായ കുട്ടികളുടെ ഫോട്ടോ ആണെന്ന് പറഞ്ഞുകൊടുത്ത കാര്യം ആ അമ്മ ഓര്‍ത്തു. എന്നിട്ട് ആ അമ്മ ഇങ്ങനെ പറഞ്ഞു ''മോളേ... ഇതു പാസ്സായവരുടെ ഫോട്ടൊ അല്ല... ഇതൊക്കെ മരിച്ചുപോയവരുടെ ഫോട്ടോ ആ..." കാര്യം മനസ്സിലായെന്നവണ്ണം അവള്‍ പത്രത്താളുമായ് പുറത്തേക്കോടി.

അടുത്തദിവസം വേറൊരു പത്രത്താളുമായി ഐശ്വര്യമോള്‍ അമ്മയുടെ അടുത്തെത്തി
''അമ്മേ ദേ... ഇതുനോക്കൂ... എത്ര പിള്ളേരാ മരിച്ചുപോയെ... പാവം അല്ലെ അമ്മേ..."

അതു വാങ്ങി നോക്കിയ ആ അമ്മക്ക് ചിരി അടക്കാനായില്ല.
അത് കുട്ടികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ ഒരു കോളേജ് പരസ്യമായിരുന്നു.

5 comments:

കുഞ്ഞന്‍ said...

കൊള്ളാം..ശ്ശൊ ഈ കുട്ടിയെകൊണ്ടു തോറ്റു എന്ന ആത്മഗതവും!

കൂടുതല്‍ പോരട്ടേ..

ശ്രീ said...

സൂര്യോദയം ചേട്ടന്റെ മിന്നുവിനെ ഓര്‍‌മ്മിപ്പിച്ചു.
:)

അപ്പു ആദ്യാക്ഷരി said...

:-)

സഹയാത്രികന്‍ said...

:D...

Unknown said...

hello praji, ithu vendayirunnu.vyduthi mathramalla bhashaum ninak eazy? tooo much