ശൈലീവൈഭവം

സദാനന്ദന്‍ ചേട്ടന് രണ്ട് മക്കളാണ്.
വിജ്ഞാനകുതുകികളായ രണ്ട് മിടുക്കന്‍മാര്‍.

സദാനന്ദന്‍ ചേട്ടന്‍ എന്തു ചെയ്യുമ്പോഴും അവര്‍ ചോദിക്കും.

അച്ഛാ... എവിടെ പോകുന്നു എന്നു ചോദിച്ചാല്‍ സദാനന്ദന്‍ ചേട്ടന്‍ പറയും "ഒന്നും കാണാതെ അച്ഛന്‍ എവിടേയും പോകില്ല മക്കളേ" എന്ന്.

അച്ഛാ എന്താ ചെയ്യുന്നത് എന്നു ചോദിച്ചാല്‍
"ഒന്നും കാണാതെ അച്ഛന്‍ ഒന്നും ചെയ്യില്ല മക്കളേ" എന്നു പറയും.

ഒരിക്കല്‍ വെള്ളം കോരാനായി കിണറ്റിന്‍കരയിലേക്ക് പോയ നമ്മുടെ സദാനന്ദന്‍ ചേട്ടന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു. ഇതു കണ്ടുനില്‍ക്കുകയായിരുന്ന ഇളയ മകന്‍ വിളിച്ചുകൂവി
"ഏട്ടാ ഓടിവാ അച്ഛന്‍ കെര്ണ്ടില് വീണു...''

മൂത്ത മകന്‍ ഓടിയെത്തി നോക്കിയപ്പോള്‍ മുങ്ങിത്താഴുന്ന സദാനന്ദന്‍ ചേട്ടനെയാണു കണ്ടത്.
ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അനുജനോടായി പറഞ്ഞു
"എടാ അനിയാ... അച്ഛന്‍ ഒന്നും കാണാതെ കെര്ണ്ടില് തുള്ളില്ല''

2 comments:

Unknown said...

പ്രജിത്ത് ... ബൂലോഗത്തേക്ക് സ്വാഗതം ... തുടക്കം നന്നായിട്ടുണ്ട്.. പ്രത്യേകിച്ചും വടക്കന്‍ മലബാറിന്റെ ശൈലിയിലുള്ള ഹാസ്യാവതരണം.. തിരക്ക് പിടിച്ച ഇന്നത്തെക്കാലത്ത് ഫലിതത്തിനു പ്രസക്തിയുണ്ട്. സെന്‍സ് ഓഫ് ഹ്യൂമര്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തില്‍ പ്രജിത്തിനു അത് വീണ്ടെടുക്കാനും മറ്റുള്ളവര്‍ക്ക് നല്‍കാനും കഴിയട്ടെ ....

വേണു venu said...

പ്രജിത്തേ..രസികന്‍‍ വിവരണം.:)