ഫലൂദയും പിന്നെ....

കോളജില്‍ പഠിക്കുന്ന കാലത്ത്‌ അതിനടുത്തുള്ള ഒരു ഐസ്ക്രീം പാര്‍ലറില്‍ വല്ലപ്പോഴുമൊക്കെ പോയി കുറച്ചു സമയം ചിലവഴിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങള്‍ നാലുപേര്‍ ഫലൂദ കഴിച്ചുകഴിഞ്ഞിട്ടും എന്തൊക്കെയോ തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത്‌ കൂട്ടുകാരന്റെ കൈ തട്ടി ഒരു ഗ്ലാസ്സ്‌ താഴെവീണുടഞ്ഞു. അതുവരെ തമാശ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ മുഖം പെട്ടെന്ന് മ്ലാനമായി. പാര്‍ലര്‍ ഉടമ വഴക്കു പറയുമോ എന്നു പേടിച്ചുകൊണ്ടു എന്റെ കൂട്ടുകാരന്‍ കാശ്‌ കൊടുക്കാന്‍ നേരം ഇങ്ങനെയാ പറഞ്ഞത്‌

"നാലു ഫലൂദയും ഒരു ഗ്ലാസ്സും"

ഞങ്ങള്‍ സ്തിരം സന്ദര്‍ശകരായതു കൊണ്ടാകാം അദ്ദേഹം ഒരു ചെറുപുഞ്ചിയോടെ "സാരമില്ല" എന്നു പറഞ്ഞതോടെ ഞങ്ങളിലെ മ്ലാനക്കിളി പറന്നുപോയി.

4 comments:

ബാജി ഓടംവേലി said...

ഭലിതത്തിലൂടെ സത്യം വിളമ്പിയപ്പോള്‍
ഒരു ഗ്ലാസിന്റെ കാശ്‌ ലാഭിച്ചു.
നല്ല രജന അഭിനന്ദനങ്ങള്‍
ബാജി

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു പ്രാജീ
ഓ.ടോ
ബാജീ...
ഭലിതം , രജന...എന്താണാവോ ഉദ്ദേശിച്ചത്...?

zuba said...

ആയ കാലത്തെ കുസ്ര്തികളും ഫലിക്കാത്ത ഫലിതങളും ഓര്‍ത്തു പോയി.. നന്നായിരിക്കുന്നു വീണ്ടും ശ്രമിക്കുക.

മുസാഫിര്‍ said...

നല്ല കട്ക്കാരന്‍ !